അനുഷ്‌ക ശര്‍മ്മ നായികയാകുന്ന ‘പാരി’ ; നാലാമത്തെ വീഡിയോ പുറത്തിറങ്ങി

anushka pari

നുഷ്‌ക ശര്‍മ്മ നായികയാകുന്ന പാരിയുടെ നാലാം സ്‌ക്രീമെര്‍ പുറത്തിറങ്ങി. ഹൊറര്‍ ചിത്രമായ പാരിയുടെ ഈ പുതിയ വീഡിയോ ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്. മുന്‍പ് പുറത്തിറങ്ങിയ പാരിയുടെ ട്രെയിലറില്‍ ഭയാനകമായ രീതിയിലുള്ള അനുഷ്‌കയുടെ പ്രകടനം ആരാധകര്‍ കണ്ടു കഴിഞ്ഞതാണ്. പുതിയതായി പുറത്തിറങ്ങിയ വീഡിയോ 22 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ്. പകുതി അടച്ച വാതില്‍ തുറന്നു ചെല്ലുമ്പോള്‍ ബാല്‍ക്കണിയില്‍ ഭീതി പടര്‍ത്തുന്ന ഭാവത്തില്‍ ഇരിക്കുന്ന അനുഷ്‌കയാണ് വീഡിയോയിലുള്ളത്.

കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് ചിത്രത്തിലെ നായകന്‍. മാര്‍ച്ച് 2ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അനുഷ്‌കയുടെ തന്നെ നിര്‍മ്മാണക്കമ്പനിയായ ക്ലീന്‍ സ്‌ളേറ്റ് ഫിലിംസാണ് പാരി ഒരുക്കിയിരിക്കുന്നത്. ക്ലീന്‍ സ്‌ളേറ്റ് ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് പാരി.

Top