ഫെമിന മിസ് ഇന്ത്യ 2018 ആയി തമിഴ്‌നാടിന്റെ അനുക്രീതി വാസ്

Anukreethy-vas

മുംബൈ: 55 മത് ഫെമിന മിസ് ഇന്ത്യ 2018 ആയി തമിഴ്‌നാട് സ്വദേശിനിയായ അനുക്രീതി വാസ് തിരഞ്ഞെടുക്കപ്പെട്ടു. ഹരിയാനയിലെ മീനാക്ഷി ചൗധരി ഫസ്റ്റ് റണ്ണറപ്പായും ആന്ധ്രാപ്രദേശില്‍ നിന്നുള്ള ശ്രേയ റാവു സെക്കന്റ് റണ്ണറപ്പും ആയി.

ചൊവ്വാഴ്ച രാത്രി മുംബൈ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മിസ് ഇന്ത്യ കോംപറ്റീഷന്‍ നടന്നത്. 19 കാരിയായ അനുക്രീതി ചെന്നൈയിലെ ലൊയോള കോളേജിലെ ബിരുദ വിദ്യര്‍ത്ഥിനിയാണ്.

29 മല്‍സരാര്‍ഥികളെ പിന്നിലാക്കിയാണ് അനുക്രീതി വാസ് മിസ് ഇന്ത്യ പട്ടം നേടിയത്. 2017ലെ ലോകസുന്ദരി മാനുഷി ഛില്ലാറാണ് അനുക്രീതിക്ക് കിരീടമണിയിച്ചത്.

anukreethy

ബോളിവുഡ് നിര്‍മാതാവ് കരണ്‍ ജോഹര്‍, നടന്‍ ആയുഷ്മാന്‍ കുറാന, കരീന കപൂര്‍ ഖാന്‍, മാധുരി ദീക്ഷിത്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ക്രിക്കറ്റ് താരങ്ങളായ കെഎല്‍ രാഹുല്‍, ഇര്‍ഫാന്‍ പഠാന്‍, ഫാഷന്‍ ഡിസൈനര്‍ ഗൗരവ് ഗുപ്ത, ബോബി ഡിയോള്‍, കുണാല്‍ കപൂര്‍ എന്നിവരടങ്ങിയ വിധകര്‍ത്താക്കളാണ് വിജയിയെ തിരഞ്ഞെടുത്തത്.

Top