‘എന്റെ കുടുംബത്തിലെ ഒരു കുട്ടി തന്നെയാണ് ആദി’ ; അഭിനന്ദനങ്ങള്‍ നേർന്ന് അനു സിത്താര

Anu sithara,

യസൂര്യ നായകനായ പുതിയ ചിത്രം ക്യാപ്റ്റൻ പ്രദർശനം തുടരുകയാണ്. പ്രജേഷ് സെനിന്റെ സംവിധാനത്തിൽ ഫുട്ബോൾ പ്രേമികളുടെ ആരാധന കഥാപാത്രമായിരുന്ന വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അനു സിത്താര,സിദ്ദിഖ്, ജയസൂര്യ എന്നിവർക്കൊപ്പം ചിത്രത്തിൽ മികച്ച പ്രകടനം നടത്തിയാളാണ് ജയസൂര്യയുടെ മകനായ അദ്വൈത് ജയസൂര്യ. സിനിമയിൽ വി.പി സത്യന്റെ ചെറുപ്പകാലമാണ് അദ്വൈത് അവതരിപ്പിച്ചത്. സിനിമയിലെ അദ്വൈതിന്റെ പ്രകടനം മനോഹരമായിരുന്നെന്നും ആദി കുട്ടന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും അനു സിത്താര ഫെയ്സ്ബുക്കിലൂടെ അറിയിച്ചു,

‘ആദി ജയേട്ടന്റെ മകൻ .. സത്യേട്ടന്റെ ചെറുപ്പകാലം വളരെ മനോഹരമായി അവതരിപ്പിച്ചു … എന്റെ കുടുംബത്തിലെ ഒരു കുട്ടി തന്നെയാണ് ആദി .. ആദി കുട്ടന് അഭിനന്ദനങ്ങൾ’ -അനു സിത്താര പറഞ്ഞു.

അച്ഛന്റെ പാത പിൻതുടർന്ന് സിനിമയുടെ ലോകത്തേയ്ക്ക് എത്തുകയാണ് അദ്വൈതും ഇപ്പോൾ.അഭിനയത്തിൽ മാത്രമല്ല സംവിധാനം, എഡിറ്റിങ് ഇവയിലെല്ലാം ചെറുപ്രായത്തിൽ തന്നെ മികവ് പ്രകടിപ്പിച്ച അദ്വൈത് സംവിധാനം ചെയ്ത ‘ഗുഡ് ഡെ’എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടിയിരുന്നു.

Top