ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ ഇന്ത്യന്‍ ടീമിനെ നയിച്ച പ്രിത്വി ഷായ്ക്ക് മറ്റൊരു നേട്ടംകൂടി

Prithvi Shaw

മുംബൈ: അണ്ടര്‍19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ നേതൃത്വത്തില്‍ വന്‍ വരവേല്‍പ്പാണ്‌ നല്‍കിയത്. എന്നാല്‍ ലോകകപ്പ് നാട്ടില്‍ എത്തിച്ചതിനു പിന്നാലെ മറ്റൊരു നേട്ടമാണ് പ്രിത്വി ഷായെ തേടിയെത്തിയിരിക്കുന്നത്.

വിജയ് ഹസാര ട്രോഫിക്കായുളള മുംബൈ ടീമില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് താരം. ഫെബ്രുവരി 8ന് തമിഴ്‌നാടിന് എതിരെ നടക്കുന്ന മത്സരത്തിന് മുന്‍പായി ടീമിനൊപ്പം ചേരണമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പൃഥ്വിക്ക് നിര്‍ദ്ദേശം നല്‍കി. താരം ഉടന്‍ മുംബൈ ടീമില്‍ എത്തുമെന്നാണ് വിവരം.

വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാന്‍,ഗോവ, ആന്ദ്രപ്രദേശ് എന്നിവര്‍ക്കെതിരെ മുംബൈക്ക് മത്സരങ്ങളുണ്ട്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച പൃഥ്വി ഷാ 261 റണ്‍സാണ് സ്വന്തമാക്കിയത്. ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച പൃഥ്വി ഐസിസിയുടെ ലോക ഇലവനിലും സ്ഥാനം പിടിച്ചു. ഇത് നാലാം തവണയാണ് അണ്ടര്‍ 19 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്.

Top