അനൂപ് മേനോന്‍, ഉണ്ണിമുകുന്ദന്‍ ചിത്രം ചാണക്യതന്ത്രം ; പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Chanakyathanthram

ച്ചായന്‍സിനു ശേഷം കണ്ണന്‍ താമരക്കുളവും ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന ചാണക്യതന്ത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മേയ് 3ന് ചിത്രം തീയേറ്ററുകളില്‍ എത്തുകയാണ്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് 2 മണിക്കൂര്‍ 7 മിനുറ്റ് ദൈര്‍ഘ്യമാണുള്ളത്. യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.

ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. ബിഗ് ബജറ്റ് ചിത്രമായ ചാണക്യതന്ത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ഉണ്ണിമുകുന്ദനൊപ്പം കേന്ദ്രകഥാപത്രമായി നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും ചിത്രത്തിലുണ്ട്. ആടുപുലിയാട്ടത്തിന്റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ശിവദ, ശ്രുതി രാമചന്ദ്രന്‍, സായ്കുമാര്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍, നിയാസ് തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്.

Top