എന്റെ മെഴുതിരി അത്താഴങ്ങളുടെ മേക്കിംങ്ങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു

ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥയെഴുതി നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്യുന്ന എന്റെ മെഴുതിരി അത്താഴങ്ങളുടെ മേക്കിംങ്ങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

അനൂപ് മേനോന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മിയാ ജോര്‍ജ്ജും,പുതുമുഖ നടി ഹന്നയുമാണ് നായികമാരായി എത്തുന്നത്. അലന്‍സിയര്‍, ബൈജു, സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എം.ജയചന്ദ്രനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ ഡോള്‍ഫിന്‍ ബാറിന് ശേഷം അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍.പ്രണയത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഒരു ഹോട്ടലിലെ ഷെഫിനെയാണ് അനൂപ്അവതരിപ്പിക്കുന്നത്. മലയാളത്തിലെ മൂന്ന് സംവിധായകര്‍ കഥാപത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. ലാല്‍ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ആ മൂന്ന് സംവിധായകര്‍. 999 എന്റര്‍ടോന്മെന്റിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top