നാല് വര്‍ഷത്തിനിടെ 43 കത്തുകള്‍ പ്രധാനമന്ത്രിക്കയച്ചതായി അണ്ണ ഹസാരെ

hazare

ന്യൂഡല്‍ഹി: സ്ഥിരതയുള്ള ലോക്പാല്‍ നടപ്പാക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 43 കത്തുകള്‍ അയച്ചതായി സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണ ഹസാരെ. എന്നാല്‍ അയച്ച കത്തുകളില്‍ ഒരെണ്ണത്തിനു പോലും മറുപടി ലഭിച്ചില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി.

ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന മെല്ലപ്പോക്ക് നയത്തിനെതിരെ വീണ്ടും നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ് ഹസാരെ. കേന്ദ്രസര്‍ക്കാര്‍ നിലപാടുകളോടുള്ള കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് രാജ്യത്തെ ഇളക്കിമറിച്ച അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണ ഹസാരെ ജന്തര്‍ മന്ദറില്‍ വീണ്ടും നിരാഹാരസമരത്തിനെത്തിയിരിക്കുന്നത്.

അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഹസാരെ വെള്ളിയാഴ്ച്ച മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കാന്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ഹസാരെ ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മതിയായ നടപടികളുണ്ടാകുംവരെ സമരം തുടരാനാണ് തീരുമാനം.

Top