അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വിയ്ക്കും പാര്‍വ്വതിയ്ക്കും ഒപ്പം നസ്രിയയും

ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി പൃഥ്വിരാജ്.

മലയാളികളുടെ പ്രിയ ജോഡികളായ പൃഥ്വിരാജും, പാര്‍വ്വതിയും ഒന്നിക്കുന്ന ഈ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ ആരംഭിക്കും. നസ്രിയ നസീമും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുമെന്നാണ് വിവരം.

വിവാഹത്തിനു ശേഷം നസ്രിയ വീണ്ടും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

അഞ്ജലിയുടെ മുന്‍ ചിത്രമായ ബാംഗ്ലൂര്‍ ഡേയ്‌സില്‍ പാര്‍വതിയും നസ്രിയയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യ വാരമോ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Top