‘അങ്ങനെ ഞാനും പ്രേമിച്ചു’ ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

angane-njanum-premichu

പുതുമുഖങ്ങളെ അണിനിരത്തി രാജീവ് വര്‍ഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് എന്റര്‍ടൈനര്‍ ‘അങ്ങനെ ഞാനും പ്രേമിച്ചു’ ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

ഹിഷാം അബ്ദുല്‍ വാഹബാണ് സംഗീത സംവിധാനം. ഹരിനാരായണും നിഷാദും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. വിജയ് യേശുദാസ്,നജീം അര്‍ഷാദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

ജീവ, ജീവന്‍, വിഷ്ണു നമ്പ്യാര്‍, സൂര്യകാന്ത്, ശിവകാമി, സ്‌നേഹ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഇവരെ കൂടാതെ സിദ്ധിഖ്, മേജര്‍ രവി, നീന കുറുപ്, നിര്‍മല്‍ പാലാഴി, അങ്കമാലി ഫെയിം സിനോജ് എന്നിവരും അണിനിരക്കുന്നു.

സ്റ്റോറി ടാക്കീസിന്റെ ബാനറില്‍ സൗമ്യാ രാജീവ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വഹിക്കുന്നു.

Top