പരിക്ക്: ആസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് ആന്‍ഡി മുറെ പിന്മാറി

മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെ പിന്മാറി. മുതുകിനേറ്റ പരിക്കുമൂലം കഴിഞ്ഞ സീസണില്‍ വിംബിള്‍ഡണിനു ശേഷം റാക്കറ്റേന്തിയിട്ടില്ലാത്ത മുറെ പൂര്‍ണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയാണ് പിന്മാറിയത്.

ഏഷ്യയിലെ നമ്പര്‍ വണ്‍ താരമായ ജപ്പാന്റെ കെയ് നിഷികോറിയും പരിക്ക് ഭേദമാവാത്തതിനാല്‍ ടൂര്‍ണമെന്റിനെത്തില്ല. ആറുതവണ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചും കളിക്കുന്ന കാര്യം ഉറപ്പില്ല. ജനുവരി 15നാണ് സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാമായ ആസ്‌ട്രേലിയന്‍ ഓപ്പണിന് തുടക്കമാവുക.

Top