പരിക്കില്‍ നിന്ന് മോചിതനായി: ആന്‍ഡി മുറെ പരിശീലനം ആരംഭിച്ചു

ന്യൂഡെല്‍ഹി: തുടയ്‌ക്കേറ്റ പരിക്കില്‍ നിന്ന് മോചിതനായ ടെന്നിസ് താരം ആന്‍ഡി മുറേ പരിശീലനം ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്.

രണ്ട് ദിവസത്തെ പരിശീലന ക്യാമ്പിനായി ആന്‍ഡി മുറെ ദുബായിയിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ ജൂലായ് മുതല്‍ കളിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മുറേയുടെ തിരിച്ചുവരവ് ബ്രിസ്‌ബെയിനിലെ ഡബ്ല്യുടിഎ ടൂര്‍ണ്ണമെന്റിലാണ് ഉണ്ടാകുകയെന്നാണ് സൂചന.

എന്നാല്‍ താരം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമോ എന്നുള്ള കാര്യം ഇതുവരെ ഉറപ്പായിട്ടില്ല.

Top