എസ്എഫ്ഐ പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

arrest

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ പൊലീസ് കസ്റ്റഡിയില്‍.

കാരാട് സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. അക്രമി സംഘത്തില്‍ ആറ് പേരുണ്ടെന്ന് മേപ്പയൂര്‍ പൊലീസ് വ്യക്തമാക്കി. ആക്രമിച്ചത് എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് വെട്ടേറ്റ വിഷ്ണു പറഞ്ഞിരുന്നു. മുളകുപൊടി വിതറിയ ശേഷമാണ് വെട്ടിയതെന്നും അക്രമി സംഘത്തെ കണ്ടാലറിയാമെന്നും വിഷ്ണു വ്യക്തമാക്കി.

Top