പുതുപ്പാടി ഭൂസമരത്തില്‍ 1400 പേര്‍ക്ക് പട്ടയം നല്‍കാന്‍ ധാരണയായി

തിരുവമ്പാടി: പുതുപ്പാടി വില്ലേജ് ഓഫീസിനു മുന്നില്‍ സര്‍വകക്ഷി ഭൂസംരക്ഷണ സമിതി മൂന്നാഴ്ച്ചയായി നടത്തി വരുന്ന സമരം വിജയിച്ചു.

ഏകദേശം 1400 പേര്‍ക്ക് പട്ടയം നല്‍കാന്‍ ഇതിലൂടെ ധാരണയായി.

ആയിരത്തോളം കുടുംബങ്ങളുടെ ഭൂമി ക്രയവിക്രയ അവകാശം പുനസ്ഥാപിക്കുക, 400 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു സമരം.

റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍, ജില്ലാ കളക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ മാത്രമേ സമരത്തില്‍ നിന്നും പിന്മാറുകയുള്ളു എന്ന നിലപാടിലായിരുന്നു സമരക്കാര്‍.

Top