ആമിയും, പൂമരവും വീണ്ടും വൈകുന്നു; ക്രിസ്തുമസിന് തിയേറ്ററില്‍ എത്തില്ല

ലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയും, കാളിദാസ് ജയറാം ആദ്യമായി നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം പൂമരവും ക്രിസ്മസിന് എത്തില്ല.

ആമി അടുത്ത വര്‍ഷമേ തിയേറ്ററുകളില്‍ എത്തുകയുള്ളൂവെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു.

കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായ കമല്‍ ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ചുള്ള തിരക്കുകളിലാണ്.

പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ആമിയില്‍ മാധവിക്കുട്ടിയായി മഞ്ജുവാര്യരാണ് എത്തുന്നത്.

കൊച്ചി, ഒറ്റപ്പാലം, കൊല്‍ക്കത്ത എന്നിവിടങ്ങളിലായാണ് ആമിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

കമല്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളീ ഗോപിയും അനൂപ് മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തും.

ചിത്രത്തില്‍ യുവതാരം ടൊവിനോ തോമസും അതിഥി വേഷത്തിലെത്തുന്നുണ്ട്.

ഗുല്‍സാറിന്റെയും റഫീഖ് അഹമ്മദിന്റെയും വരികള്‍ക്ക് എം. ജയചന്ദ്രനും തൗഫീഖ് ഖുറേഷിയും സംഗീതം ഒരുക്കുന്നു.

kalidhasannnnnnnnnnnnnnnnnnnn

കാളിദാസ് നായകനാകുന്ന പൂമരം ഡിസംബറില്‍ തിയേറ്റുകളില്‍ എത്തുമെന്ന് ജയറാം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതേയുള്ളൂ.

പൂമരത്തിന്റെ ചിത്രീകരണം 2016 സെപ്തംബറിലാണ് ആരംഭിച്ചത്.

ഇതിനോടകം തന്നെ പൂമരത്തിലെ 2 ഗാനങ്ങള്‍ ഹിറ്റാകുകയും ചെയ്തു.

Top