ചീഫ് സെക്രട്ടറിയെ കൈയ്യേറ്റം ചെയ്ത സംഭവം ; എ.എ.പി എം.എല്‍.എ പ്രകാശ് ജാര്‍വല്‍ അറസ്റ്റില്‍

PRAKASH-JARWAL

ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ എ.എ.പി എം.എല്‍.എ പ്രകാശ് ജാര്‍വലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് തിങ്കളാഴ്ച വിളിച്ച് ചേര്‍ത്ത യോഗത്തിനിടെയായിരുന്നു ചീഫ് സെക്രട്ടറിയ്ക്ക് മര്‍ദ്ദനമേറ്റത്.

പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള ആലോചനാ യോഗത്തിനിടയില്‍ നടന്ന സംഭവത്തില്‍ അന്‍ഷു പ്രകാശ് ലഫ്.ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുര്‍ന്നാണ് അറസ്റ്റ് നടന്നത്.

എന്നാല്‍ പ്രകാശ് ജാര്‍വലിനെ തെളിവൊന്നുമില്ലാതെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ച് എ.എ.പി വക്താവ് സൗരഭ് ഭരദ്വാജ് രംഗത്തെത്തി.

Top