ചാനലുമായി സഹകരണം വേണമെന്ന് അമ്മ; ഫിലിം ചേംബറിന്റെ യോഗത്തില്‍ തീരുമാനമായില്ല

കൊച്ചി: മൂന്നു വര്‍ഷത്തേക്ക് അവാര്‍ഡ് നിശകളില്‍ സിനിമാ താരങ്ങള്‍ പങ്കെടുക്കുന്നത് തടയണമെന്ന ഫിലിം ചേംബറിന്റെ നിര്‍ദേശത്തില്‍ തീരുമാനമായില്ല.

വിഷയം ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ചുചേര്‍ത്ത നിര്‍മ്മാതാക്കളുടെയും താരങ്ങളുടെയും തിയറ്റര്‍ ഉടമകളുടെയും യോഗം തീരുമാനമാകാതെ പിരിഞ്ഞു.

ഇതിനെ തുടര്‍ന്ന് വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ ആകില്ലെന്ന് താരസംഘടനയായ അമ്മ നിലപാട് എടുത്തു.

ചാനല്‍ പ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും തമ്മില്‍ പരസ്പര സഹകരണം ആവശ്യമാണെന്നായിരുന്നു അമ്മയുടെ നിലപാട്.

ഒടുക്കം, ഫിലിം ചേംബറിന്റെ നിര്‍ദേശം അതാത് സംഘടനകളില്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കാമെന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു.

Top