സിനിമ നിര്‍മ്മിക്കുന്നത് കള്ളപ്പണം വെളുപ്പിക്കാന്‍ ; രമേശ് ചെന്നിത്തല

തൃശൂര്‍: സിനിമാ മേഖലയില്‍ കള്ളപ്പണം വ്യാപകമാണെന്ന രൂക്ഷവിര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശം മുന്‍നിര്‍ത്തിയാണ് ഇന്ന് പല സിനിമകളും നിര്‍മ്മിക്കുന്നതെന്നും കേസ് കൂടുതല്‍ സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃശൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ എട്ടുകോടിയിലധികം രൂപയുടെ വെട്ടിപ്പ് അമ്മ നടത്തിയതായും താരനിശകള്‍ക്ക് കിട്ടിയ പ്രതിഫലം സംഘടന മറച്ചുവച്ചതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

അമ്മയ്‌ക്കെതിരെ ആദായ നികുതി വകുപ്പ് നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ സംഘടന അപ്പീല്‍ നല്‍കിയിട്ടുണ്ട്.

Top