സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നില്ല; സിദ്ധരാമയ്യയ്‌ക്കെതിരെ വിമര്‍ശനവുമായി അമിത് ഷാ

amithsha

ബെംഗളുരു: കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പദ്ധതികള്‍ ശരിയായ വിധത്തില്‍ നടപ്പാക്കുന്നില്ലെന്ന് ആരോപണവുമായാണ് അമിത് ഷാ രംഗത്തെത്തിയത്. ഇതിലൂടെ ജനങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയില്‍ എത്തിയ അമിത് ഷാ ബിഡാറില്‍ ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബങ്ങളെയും പ്രതിസന്ധി നേരിടുന്ന കരിമ്പിന്‍ കര്‍ഷകരെയും നേരില്‍ കണ്ടിരുന്നു.

അടുത്തു വരുന്ന തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. കര്‍ണാടയിലെ 224 മണ്ഡലങ്ങളില്‍ 150 സീറ്റാണ് ബിജെപി ലക്ഷ്യമിട്ടിരിക്കുന്നത്.

Top