അമിത് ഷാ-നിതിഷ് കൂടിക്കാഴ്ച ഇന്ന്; ലോക്സഭാ സീറ്റ് വിഭജനം ചര്‍ച്ചയായേക്കും

Amit Shah

പാട്ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. ലോക്സഭാ സീറ്റ് വിഭജനം കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചയാവും. സ്റ്റേറ്റ് ഗസ്റ്റ് ഹൗസില്‍ ഇരുനേതാക്കളും രാവിലെയാണ് കൂടിക്കാഴ്ച നടത്തുന്നത്.

ബിജെപിയുടെ നിലപാടറിഞ്ഞ ശേഷം തീരുമാനമെന്നാണ് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ വ്യക്തമാക്കിയത്. ബിജെപിയുമായി കഴിഞ്ഞ വര്‍ഷം ജെഡിയു സഖ്യമുണ്ടാക്കിയതിനു ശേഷം ഇതാദ്യമായാണ് അമിത് ഷാ ബിഹാറിലെത്തുന്നത്.

Top