ശിവസേനയെ ഒഴിവാക്കി; ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങണമെന്ന് അമിത് ഷാ

Amit Shah

മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയെ ഒഴിവാക്കി അമിത് ഷാ. മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങാന്‍ അണികളോട് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാത്തതും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയതും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അമിത് ഷായുടെ നിലപാട്.

ഇതോടെ എന്‍.ഡി.എയുടെ ഭാഗമായ ശിവസേനയെ മാറ്റി നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ പദ്ധതി. മുംബൈയില്‍ സംസ്ഥാന നേതാക്കളുടെയും എം.പിമാരുടെയും യോഗത്തിലാണ് അമിത് ഷായുടെ അറിയിപ്പ്.

Top