Ami film will begin on 24th of this month-Kamal

സാഹിത്യകാരി കമലാ സുരയ്യയുടെ ജീവിതത്തെപ്പറ്റിയുള്ള കമലിന്റെ ചിത്രം ആമിയുടെ ചിത്രീകരണം ഈ മാസം 24 ന് ആരംഭിക്കും. പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തിന്റെ ചുവട്ടില്‍ നിന്നായിരിക്കും ആദ്യ ദിവസത്തെ ചിത്രീകരണം നടക്കുക.

രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ഒറ്റപ്പാലത്താണ് നടക്കുക.പിന്നീട് രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കും രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുക.

വിദ്യാ ബാലന്‍ സിനിമയില്‍ നിന്നു പിന്മാറിയതോടെയാണ് മഞ്ജുവാര്യര്‍ കമലയായി സിനിമയിലെത്തുന്നത്. ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് കമലിനെതിരെയുണ്ടായ സംഘപരിവാര്‍ ഭീഷണികളെത്തുടര്‍ന്നാണ് വിദ്യാ ബാലന്‍ ആമിയില്‍ നിന്ന് പിന്മാറിയത്.

വിദ്യാ ബാലന്‍ പ്രൊജക്റ്റില്‍ നിന്നും പിന്മാറിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ പറയാനില്ല. എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള മനസ്സും നിശ്ചയദാര്‍ഡ്യവുമുള്ള കലാകാരിയാണ് മഞ്ജു. അതുകൊണ്ട് ആമിയില്‍ നിന്നും മഞ്ജു പിന്മാറുമോ എന്ന ആശങ്കയില്ലെന്നും കമല്‍ പറഞ്ഞു.

Top