കൊച്ചി വിമാനത്താവളത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച അമേരിക്കന്‍ യുവാവ് പിടിയില്‍

kochiinter

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ലി​ൽ ടിക്കറ്റില്ലാതെ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച അമേരിക്കന്‍ യുവാവ് പിടിയില്‍. അമേരിക്കയിലെ പനാമ സ്വദേശി ജയിംസ് അലിയാസ് റൈറ്റ്‌നെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ടിക്കറ്റില്ലാതെ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി നെടുമ്പാശേരി പൊലീസിനു കൈമാറിയത്. മൂന്നു മാസത്തെ സന്ദര്‍ശന വീസയില്‍ കഴിഞ്ഞ അഞ്ചിനാണ് കൊച്ചി വിമാനത്താവളം വഴി ഇയാള്‍ കേരളത്തില്‍ എത്തിയത്.

ശനിയാഴ്ച വിമാനത്താവളത്തിലേ അന്താരാഷ്ട്ര ടെര്‍മനിലേക്ക് ടിക്കറ്റ് ഉള്‍പ്പെടെയുള്ള പാസുകള്‍ ഇല്ലാതെ കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നമായത്. അനധികൃതമായി വിമാനത്താവളത്തിലേക്കു കടക്കാന്‍ ശ്രമിച്ചതിനു പിടിയിലായ ജയിംസ് ഏലിയാസ് റൈറ്റിനെ കോടതിയില്‍ ഹാജരാക്കും.

Top