അമേരിക്കയില്‍ പാക്കിസ്ഥാനി നയതന്ത്രജ്ഞര്‍ക്ക് സഞ്ചാരപരിധി നിശ്ചയിച്ച് ട്രംപ് ഭരണകൂടം

white house

വാഷിങ്ടണ്‍: അമേരിക്കയില്‍ പാക്കിസ്ഥാനി നയതന്ത്രജ്ഞര്‍ക്ക് സഞ്ചാരപരിധി നിശ്ചയിച്ച് ട്രംപ് ഭരണകൂടം. യു എസില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന പാക്കിസ്ഥാനി നയതന്ത്രജ്ഞര്‍ക്ക് അവര്‍ താമസിക്കുന്ന നഗരത്തിന്റെ 40 കിലോ മീറ്റര്‍ ചുറ്റളവില്‍ മാത്രമായിരിക്കും സഞ്ചരിക്കാന്‍ സാധിക്കുക.

മേയ് ഒന്നു മുതലാണ് പാക്ക് നയതന്ത്രജ്ഞര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സഞ്ചാരപരിധി നിലവില്‍ വരുന്നത്. അമേരിക്കയുടെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി തോമസ് ഷാനനാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. വോയ്‌സ് ഓഫ് അമേരിക്കയുടെ ഉസ്‌ബെക് സര്‍വീസിനോടാണ് ഷാനന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്ലാമബാദ് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കു മേല്‍ സമാനമായ സഞ്ചാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് പാക്ക് നയതന്ത്രജ്ഞര്‍ക്കു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Top