ആണവ പരീക്ഷണം ; അമേരിക്ക കോടികള്‍ വാഗ്ദാനം നല്‍കിയെന്ന് നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: കോടികൾ വാഗ്ദാനം നൽകി ആണവ പരീക്ഷണം നടത്തുന്നത് തടയാൻ അമേരിക്ക ശ്രമിച്ചിരുന്നുവെന്ന് പാക്ക് പ്രസിഡന്റ് നവാസ് ഷെരീഫ്.

പരീക്ഷണത്തിൽ നിന്നും പിന്മാറുന്നതിനു തനിക്ക് 500 കോടി ഡോളർ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ വാഗ്ദാനം നല്കിയിരുന്നെന്നും, രാജ്യത്തോട് കൂറുപുലർത്തുന്നതുകൊണ്ടാണ് താൻ ആ പണം വാങ്ങാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

1998 ലാണ് പാക്കിസ്ഥാൻ നടത്തുന്ന ആണവ പരീക്ഷണങ്ങളിൽ നിന്നും പിന്മാറുന്നതിന് തനിക്ക് അമേരിക്ക പണം വാഗ്ദാനം ചെയ്തതെന്നും ഷെരീഫ് വ്യക്തമാക്കി.

അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യ പൊഖ്റാനിൽ ആണവ പരീക്ഷണം നടത്തി ദിവസങ്ങൾക്കുള്ളിലാണ് പാക്കിസ്ഥാനും ആണവപരീക്ഷണം നടത്തിയത്.

Top