പുതുവര്‍ഷത്തില്‍ ഉഗ്രമായ ഭൂകമ്പ സാധ്യത ; മുന്നറിയിപ്പുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍

earthquake

അമേരിക്ക: പുതുവര്‍ഷത്തില്‍ ചില ഭയപ്പെടുത്തുന്ന മുന്നറിയിപ്പുകളുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. 2018 ല്‍ ഭൂമിയുടെ വിവിധ ഭാഗങ്ങളിലായി ഉഗ്ര ഭൂചലനങ്ങളുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പില്‍ പറയുന്നത്.

കൊളറാഡോ സര്‍വ്വകലാശാലയിലെ ജിയോഫിസിക്‌സ് ശാസ്ത്രജ്ഞനായ റോഗര്‍ ബില്‍ഹാം, സഹപ്രവര്‍ത്തകന്‍ ബെന്‍ഡിക് എന്നിവര്‍ ചേര്‍ന്നാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭൂമിയുടെ ഭ്രമണ വേഗവും, ഭൂകമ്പങ്ങളും തമ്മിലുള്ള ബന്ധം ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഭൂമിയുടെ ഭ്രമണവേഗത്തിലെ വ്യതിയാനങ്ങള്‍ രാവും പകലും തമ്മിലുള്ള ദൈര്‍ഘ്യത്തെ മാത്രമല്ല, ഭൂകമ്പ സാധ്യത കൂട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. വിനാശകാരികളായ, 7 നും അതിലധികം തീവ്രതയുമുള്ള ഭൂകമ്പങ്ങളുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ഭ്രമണവേഗത്തിലെ കുറവ് അപകടകരമായ വിധത്തില്‍ പ്രകടമായി തുടങ്ങിയത് 2013 ലാണെന്നും, 2018 ലേക്ക് കടക്കുമ്പോള്‍ ഇതുമൂലമുള്ള ഭൂകമ്പ സാധ്യത വര്‍ധിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.

Top