ആംബുലന്‍സ് നല്‍കിയില്ല; യുപിയില്‍ മരുമകന്റെ മൃതദേഹം ചുമലിലേറ്റി നടന്നത് 5 കിലോമീറ്റര്‍

deadbody

സാമ്പാല്‍: ആംബുലന്‍സ് വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് മരുമകന്റെ മൃതദേഹം ചുമലിലേറ്റി അമ്മാവന്‍ ഗോചീചന്ദ് നടന്നത് അഞ്ച് കിലോമീറ്റര്‍. ഉത്തര്‍പ്രദേശിലെ ബഹോജിയിലെ സാമ്പാല്‍ പ്രദേശത്താണ് സംഭവം. സാമ്പാലിലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരാണ് മൃതദേഹം കൊണ്ടു പോകാന്‍ ആംബുലന്‍സ് വിട്ടു നല്‍കാതിരുന്നത്.

സംഭവം വിവാദമായതോടെ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അതേസമയം മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സിന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മൃതദേഹവുമായി അവര്‍ ഉടന്‍ ആശുപത്രി വിട്ട് പോവുകയാണുണ്ടെയാതെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.

സുര്‍ജപാല്‍ എന്ന പതിനെട്ടുകാരനാണ് കഴിഞ്ഞ ദിവസം സാമ്പാലിലെ ആശുപത്രിയില്‍ മരിച്ചത്. ശതാബ്ദി ഗ്രാമത്തിലെ 20 അടി താഴ്ചയില്‍ കുഴല്‍കിണര്‍ വൃത്തിയാക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കിണര്‍ വൃത്തിയാക്കുന്നതിനിടെ യുവാവ് ചെളിയില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരണത്തിന് കീഴടങ്ങിയിരുന്നു.

ambulance_3286

ബുലന്ദേശ്വര്‍ സ്വദേശിയായ സുര്‍ജാപാല്‍ അമ്മാവനായ ഗോപിക് ചന്ദിനൊപ്പം കിണര്‍ വൃത്തിയാക്കാനായിരുന്നു ശതാബ്ദിയില്‍ എത്തിയത്. പുറത്തെടുത്തുപ്പോള്‍ തന്നെ സര്‍ജാപാലിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും യുവാവ് മരിച്ചിരുന്നെന്ന് പരിശോധിച്ച ഡോക്ടര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സിനായി തിരക്കിയെങ്കിലും നല്‍കിയില്ലെന്നാണ് ഗോപിക് ചന്ദ് പറഞ്ഞത്.

അതേസമയം യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം പോലും ചെയ്യാതെയാണ് കൊണ്ടുപോയതെന്ന് ആശുപത്രിയിലെ ജീവനക്കാര്‍ പറഞ്ഞു. ആ സമയത്ത് ആശുപത്രിയിലെ ആംബുലന്‍സ് മറ്റൊരു രോഗിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നുവെന്നും, ജില്ലാ ആശുപത്രി 25 കിലോ മീറ്റര്‍ അകലെയായിരുന്നെന്നും ആശുപത്രി സൂപ്രണ്ട് അമിത് സിംഗ് പറഞ്ഞു.

Top