സ്മാര്‍ട്ട് ഫോണുകള്‍ക്ക് നാല്‍പത് ശതമാനം ഡിസ്‌ക്കൗണ്ടുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ സെയില്‍

Amazone

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്കായി ഗ്രേറ്റ് ഇന്ത്യാ സെയില്‍ ഒരുക്കി ആമസോണ്‍. ജനുവരി 21 അര്‍ധരാത്രി 12 മണിയ്ക്ക് ആരംഭിക്കുന്ന ഡിസ്‌ക്കൗണ്ട് വില്‍പന ജനുവരി 24 വരെ തുടരും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 20 മുതല്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ഓഫറുകള്‍ ലഭിച്ചു തുടങ്ങും.

സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ് ടോപ്പുകള്‍, ടിവി, ക്യാമറ തുടങ്ങി നിരവധി ഉല്‍പന്നങ്ങളാണ് ആമസോണ്‍ വില്‍പനയ്‌ക്കെത്തിക്കുന്നത്. ഹോണര്‍ 6എക്‌സ്, സാംസങ്ങ് G5 പ്ലസ്, ബ്ലാക്ക് ബെറി കീ വണ്‍, എല്‍ ജി ക്യൂ എക്‌സ്, ലെനോവൊ കെ8 നോട്ട്, ഇന്റെക്‌സ് ക്ലൗട് സി1, നുബിയ എം2, ഗൂഗിള്‍ പിക്‌സെല്‍ എക്‌സ് എല്‍, മൈക്രോമാക്‌സ് ക്യാന്‍വാസ് ഇന്‍ഫിനിറ്റി, ഇന്‍ഫോക്കസ് ടര്‍ബോ 5 പ്ലസ് എന്നീഫോണുകളും ഗ്രേറ്റ് ഇന്ത്യാ സെയിലില്‍ ഒരുക്കുന്നുണ്ട്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 40 ശതമാനം ഡിസ്‌കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്. എക്‌സ്‌ബോക്‌സ്, പ്ലേസ്റ്റേഷന്‍ 4 തുടങ്ങിയ ഗെയിം കണ്‍സോളുകള്‍ക്കും കൈന്റില്‍ ഇറീഡേഴ്‌സ്, ഫയര്‍ ടിവി സ്റ്റിക്ക് എന്നിവയ്ക്കും വിലക്കിഴിവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആമസോണ്‍ പേ ബാലന്‍സ് വഴി 250 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 200 രൂപവരെ തുകയുടെ പത്ത് ശതമാനം കാഷ്ബാക്ക് ലഭിക്കും. കൂടാതെ ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

Top