എല്‍ ജി സ്മാര്‍ട്ട്‌ഫോണ്‍ ജി 6 ന് വന്‍ ഓഫര്‍ നല്‍കി ആമസോണ്‍

ല്‍ ജി യുടെ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ജി 6 ന് വമ്പന്‍ ഓഫര്‍ നല്‍കി ആമസോണ്‍ . 51,990 രൂപ വിലയുള്ള ഫോണിന് 13,000 രൂപ വിലക്കുറച്ച് 38,990 രൂപയ്ക്കാണ് വില്‍പ്പന.

5.7 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ (1440×2880 പിക്‌സല്‍സ്), മെറ്റല്‍ബോഡി, ഗൊറില്ല ഗ്ലാസ് ബാക്ക്, ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റം, 2.1 ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗന്‍ 821 പ്രൊസെസ്സര്‍, 4 ജി ബി റാം, 64 ജി ബി ഇന്റേണല്‍ മെമ്മറി, 2 ടി ബി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട്, 13 മെഗാപിക്‌സല്‍ ഡ്യുവര്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 3300 മില്ലി ആംപിയര്‍ ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.

സാംസംങ് ഗ്യാലക്‌സി എസ് 8 അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് എല്‍ ജി ജി 6 വിപണിയിലെത്തിയത്. എസ് 8 നെക്കാളും കുറഞ്ഞ വിലയിലാണ് ജി 6 വിപണിയില്‍ ഇറങ്ങിയിരുന്നത്.

Top