തമിഴ് സിനിമയിലെ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ നടി അമല പോളിന് പരിക്ക്

കൊച്ചി: നടി അമല പോളിന് തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്ക്. ‘അതോ അന്ത പറവൈ പോല’ എന്ന തമിഴ് ചിത്രത്തിന്റെ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്.

കൈക്ക് പരിക്കേറ്റ അമല പോള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡ്യൂപ്പിനെ ഒഴിവാക്കി സ്റ്റണ്ട് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. കൈ ഞെരിഞ്ഞ് ലിഗ്മെന്റ് പൊട്ടുകയായിരുന്നു.

അതേസമയം, ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ചിത്രങ്ങള്‍ അമല ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Top