അത് വലിയ തമാശയായി എനിക്ക് തോന്നിയില്ല; നെയ്മറെ ട്രോളിയവര്‍ക്കെതിരെ ആല്‍വസ്

alves

ഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവുമധികം ട്രോളിന് ഇരയാവുകയും പരിഹസിക്കപ്പെടുകയും ചെയ്യപ്പട്ട ബ്രസീലിയന്‍ താരമായിരുന്നു നെയ്മര്‍. സോഷ്യല്‍ മീഡിയ വഴി നിരവധി വീഡിയോകളും മറ്റും അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് പുറത്തു വരികയും ചെയ്തു. ഇപ്പോഴിതാ നെയ്മര്‍ക്കു പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് ദേശീയ ടീമിലെയും ക്ലബ്ബായ പിഎസ്ജിയിലെയും സഹതാരമായ ഡിഫന്‍ഡര്‍ ഡാനി ആല്‍വസ്.

‘ഇത്ര മാത്രം കളിയാക്കാന്‍ അതു വലിയ തമാശയാണെന്നു തനിക്കു തോന്നിയിട്ടില്ല. തുടര്‍ച്ചയായി ഇങ്ങന പരിഹാസം ആവര്‍ത്തിക്കപ്പടുമ്പോള്‍ അതു തമാശയല്ലാതായി തീരുന്നു. പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കുകയെന്ന ഗൂഢമായ ലക്ഷ്യത്തോടെയുളള ഒരു ആക്രമണമായാണ് ഈ പരിഹാസത്തെ താന്‍ കാണുന്നത്’ ആല്‍വസ് പറഞ്ഞു.

‘ഈ പരിഹാസങ്ങള്‍ ബുദ്ധിയും വിവേകവുമുള്ള ഒരു മനുഷ്യനെ തളര്‍ത്തില്ല എന്നു കരുതുന്നു. എങ്കിലും നെയ്മര്‍ക്ക് ചുറ്റുമുള്ള ഞങ്ങള്‍ അദ്ദേഹത്തിനൊപ്പമുണ്ട്. ഇതൊന്നും യാതൊരു വിധത്തിലും ബാധിക്കാത്തപോലെ ഞങ്ങള്‍ നെയ്മറോട് പെരുമാറുന്നു. പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം മറ്റുള്ളവര്‍ എങ്ങനെ നമ്മളെക്കുറിച്ച് ചിന്തിക്കുന്നു എന്നതുപോലെയായിരിക്കില്ല യഥാര്‍ത്ഥ നമ്മള്‍’ ആല്‍വസ് കൂട്ടിച്ചേര്‍ത്തു.

Top