ഇടത്, വലത് വേര്‍തിരിവ് ബൗദ്ധികവഞ്ചന ;കവികള്‍ വിശാലമായി ചിന്തിക്കണമെന്ന് കണ്ണന്താനം

alphons kannanthanam

തിരുവനന്തപുരം : ഇടത്, വലത് എന്ന വേര്‍തിരിവ് ഇല്ലാതെ സാഹിത്യോല്‍സവങ്ങളില്‍ എല്ലാത്തരം ആശയങ്ങളും ചര്‍ച്ച ചെയ്യപ്പെടണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇത്തരം വേര്‍തിരിവുകള്‍ ബൗദ്ധികവഞ്ചനയാണന്നും സച്ചിദാനന്ദനെ പോലെയുള്ള എഴുത്തുകാര്‍ വിശാലമായി ചിന്തിക്കണമെന്നും കണ്ണന്താനം പറഞ്ഞു.

കോഴിക്കോട്ടെ രാജ്യാന്തര സാഹിത്യോല്‍സവത്തില്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളെ പങ്കെടുപ്പിക്കരുതെന്ന സച്ചിദാനന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് ബിജെപി നേതാക്കളെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന സച്ചിദാനന്ദന്റെ പ്രസ്താവന ജാനാധപത്യ വിരുദ്ധമാണെന്നായിരുന്നു കണ്ണന്താനം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയത്. എന്നാല്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും ജനാധിപത്യവിരുദ്ധരെ പങ്കെടുപ്പിക്കില്ലെന്നാണ് ഉദേശിച്ചതെന്നും സച്ചിദാനന്ദന്‍ മറുപടി പറയുകയും ചെയ്തിരുന്നു.

Top