നോക്കിയ സ്മാര്‍ട്‌ഫോണുകളിൽ ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് എത്തുന്നു

നോക്കിയയുടെ എല്ലാ സ്മാർട്ഫോണുകളിലും ഈ വര്‍ഷം അവസാനത്തോടെ ആന്‍ഡ്രോയിഡ് 8.0 ഓറിയോയുടെ അപ്‌ഡേഷന്‍ എത്തുന്നു.

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 8.0 ഓറിയോയുടെ അപ്‌ഡേറ്റ് ലഭിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് എച്ച്എംഡി ഉറപ്പ് നല്‍കിയത്.

അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പായ ആന്‍ഡ്രോയിഡ് പി അപ്‌ഡേറ്റും നോക്കിയയുടെ എല്ലാ സ്മാര്‍ട്‌ഫോണുകളിലും ലഭിക്കും.

നോക്കിയ 3, നോക്കിയ 5, നോക്കിയ 6, നോക്കിയ 8 എന്നീ ഫോണുകളിലായിരിക്കും ആന്‍ഡ്രോയിഡിന്റെ പുതിയ അപ്‌ഡേറ്റുകള്‍ ലഭിക്കുക.

മാത്രമല്ല ഭാവിയില്‍ പുറത്തിറങ്ങാനിരിക്കുന്ന നോക്കിയ സ്മാര്‍ട്‌ഫോണുകളിലും ആന്‍ഡ്രോയിഡിന്റെ പുതിയ അപ്‌ഡേറ്റ് ലഭിക്കും.

2017 അവസാനത്തോടെ രണ്ട് സ്മാര്‍ട്‌ഫോണെങ്കിലും നോക്കിയ പുറത്തിറക്കിയേക്കുമെന്നാണ് വിവരം. സാംസങ് ഗാലക്‌സി നോട്ട് 8. ആപ്പിള്‍ ഐഫോണ്‍ ടെന്‍, എല്‍ജി വി30 തുടങ്ങിയ മുന്‍നിര സ്മാര്‍ട്‌ഫോണുകളോട് മത്സരിക്കാന്‍ ശേഷിയുള്ള ബെസല്‍ ലെസ് സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും അതിലൊന്ന്. മറ്റൊന്ന് നോക്കിയ 2 എന്ന ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും.

നോക്കിയ 2 ഒക്ടോബറില്‍ എത്തുമെന്നാണ് വിവരം. ക്വാല്‍ കോമിന്റെ 212 ചിപ്‌സെറ്റും 2ജിബി റാമും 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും എല്ലാമുള്ള ചിലവ് കുറഞ്ഞ ഒരു സ്മാര്‍ട്‌ഫോണ്‍ ആയിരിക്കും ഇത്.

Top