വ്യത്യസ്ത ഡിസൈന്‍ ശൈലിയില്‍ പുതുതലമുറ മാരുതി ആള്‍ട്ടോ എത്തുന്നു

പുതുതലമുറ മാരുതി ആള്‍ട്ടോ വ്യത്യസ്ത ഡിസൈന്‍ ശൈലിയില്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറങ്ങും. വിപണിയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന BNVSAP (ഭാരത് ന്യു വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും പുതുതലമുറ മാരുതി ആള്‍ട്ടോ 800 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുക.

JDM-Alto-Featured

ജാപ്പനീസ് ആഭ്യന്തര വിപണിയിലുള്ള (JDM) ആള്‍ട്ടോയുടെ മാതൃകയിലാണ് ആള്‍ട്ടോ 800 ഒരുങ്ങുന്നത്. 2018 എക്‌സ്‌പോയില്‍ അവതരിച്ച കോണ്‍സെപ്റ്റ് ഫ്യൂച്ചര്‍ എസ് മോഡലും പുതുതലമുറ ആള്‍ട്ടോയ്ക്ക് പ്രചോദനമാകും.

all-new-maruti-suzuki-alto-rear-profile-1529395966

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വൈദ്യുത പവര്‍ വിന്‍ഡോ, വൈദ്യുത മിററുകള്‍ എന്നിവ മോഡലില്‍ പ്രതീക്ഷിക്കാം. നിലവിലുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പ് ആള്‍ട്ടോയില്‍ തുടരും. എഞ്ചിന് 67 bhp കരുത്തും 91 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് തന്നെയാകും മാനുവല്‍ ഗിയര്‍ബോക്‌സ്.

alto

ജാപ്പനീസ് വിപണിയില്‍ 600 സിസി എഞ്ചിനിലാണ് സുസുക്കി ആള്‍ട്ടോ അണിനിരക്കുന്നത്. മൂന്നു സിലിണ്ടര്‍ 658 സിസി എഞ്ചിന്‍ 50 bhp കരുത്തും 63 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. 37 കിലോമീറ്റര്‍ മൈലേജാണ് സുസുക്കി ആള്‍ട്ടോ കാഴ്ചവെച്ചത്.

Top