സംസ്ഥാനത്തെ എല്ലാ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളും അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എല്ലാ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളും അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി.

ബലപ്രയോഗത്തിലൂടെ മതം മാറ്റുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

കണ്ണൂര്‍ സ്വദേശി ശ്രുതിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.

ശ്രുതിയുടെ വിവാഹം ലൗ ജിഹാദായി വ്യാഖ്യാനിക്കാനാവില്ലെന്നും ഹൈക്കോടതി ആവര്‍ത്തിച്ചു.

മിശ്രവിവാഹങ്ങളെ നിയമവിരുദ്ധമായി വ്യാഖ്യാനിക്കരുതെന്നും, അത്തരം വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

എല്ലാ പ്രണയ വിവാഹങ്ങളെയും ലൗ ജിഹാദായും, ഖര്‍ വാപ്പസിയായും പ്രചരിപ്പിക്കരുതെന്നും പ്രണയത്തിന് അതിര്‍വരമ്പില്ലെന്നും ഹൈക്കോടതി അറിയിച്ചു.

Top