കത്രീനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആലിയ ഭട്ട്

aliya

ന്ന് കത്രീന കൈഫിന്റെ 35-ാം പിറന്നാളാണ്. അഭിനയ മികവുകൊണ്ടും കഥാപാത്ര തിരഞ്ഞെടുപ്പുകള്‍ കൊണ്ടും ബോളിവുഡിലെ എ ലിസ്റ്റുകളില്‍ ഇടംനേടിയ ഒരാളാണ് കത്രീന. കമ്‌ലി, ചിക്‌നി ചമേലി, അഫ്ഗാന്‍ ജലേബി, മാഷല്ലാ എന്നീ ഡാന്‍സ് പെര്‍ഫോര്‍മന്‍സുകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരം കൂടിയാണ് കത്രീന.

കത്രീനയുടെ പിറന്നാള്‍ ദിനമായ ഇന്ന് ബോളിവുഡ് യുവനടി ആലിയ ഭട്ട് ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് കത്രീനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കത്രീന കൈഫിന് ഇപ്പോള്‍ രണ്ട് വലിയ പ്രൊജക്ടുകളുണ്ട്. ഒന്ന് അമിതാഭ് ബച്ചനും ആമിര്‍ ഖാനുമൊപ്പം വിജയ് കൃഷ്ണ ആചാര്യയുടെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും, മറ്റൊന്ന് ആനന്ദ് എല്‍ റായിയുടെ സീറോയും. ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ റോളിലാണ് കത്രീന എത്തുന്നത്. ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മ്മയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Top