കത്തുവ സംഭവം; ബച്ചനെ വിമര്‍ശിച്ച പൂജാ ഭട്ടിനെതിരെ ട്രോളന്മാരുടെ ആക്രമണം

poojabachan

മുംബൈ: കത്തുവ സംഭവത്തില്‍ പ്രതികരിക്കാത്തതിന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനെ വിമര്‍ശിച്ച പൂജ ഭട്ടിന് വിമര്‍ശനം. പിങ്ക് എന്ന ചിത്രത്തില്‍ സ്ത്രീകളുടെ അവകാശത്തിനായി പോരാടുന്ന അഭിഭാഷകനായി ബച്ചന്‍ വേഷമിട്ടിരുന്നു. പിങ്ക് എന്ന ചിത്രത്തിലുള്ളത് യാഥാര്‍ഥ്യമായി കാണാനാകുമോ എന്ന പരിഹാസ രൂപേണയുള്ള പൂജയുടെ ട്വീറ്റിന് താഴെയാണ് മദ്യപാനിയെന്ന് വിളിച്ച് ചിലര്‍ രംഗത്തുവന്നത്.

കത്തുവ സംഭവം നടന്ന് ദിവസങ്ങളായിട്ടും മറ്റെല്ലാ കാര്യങ്ങളിലും പ്രതികരണമറിയിക്കുന്ന ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ അംബാസിഡര്‍ കൂടിയായ ബച്ചന്‍ ഒന്നും പ്രതികരിച്ചില്ലെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു.

‘ അങ്ങേയറ്റം ദാരുണമായ ഈ സംഭവത്തില്‍ പ്രതികരിക്കുന്നതിന് പോലും അറപ്പ് തോന്നുന്നുവെന്നും ഇതിനെ കുറിച്ച സംസാരിക്കാന്‍ താല്‍പര്യമില്ലെന്നുമാണ് എന്നായിരുന്നു ബച്ചന്റെ പ്രതികരണം. ഇതും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

അതേസമയം ബച്ചനെ ലക്ഷ്യം വച്ചുള്ള പൂജ ഭട്ടിന്റെ പ്രതികരണത്തിന് നേരിടേണ്ടി വന്നത് ട്രോളുകളും ആക്ഷേപങ്ങളുമായിരുന്നു. ബോളിവുഡിലെ ഇതിഹാസമായ താരത്തെ കുറിച്ച് പറഞ്ഞ് പബ്ലിസിറ്റി നേടുകയാണ് ആല്‍ക്കഹോളിക്കായ പൂജ ഭട്ടിന്റെ ലക്ഷ്യമെന്നും അവര്‍ ഒരു സീസണല്‍ ജീവിയാണെന്നും വിമര്‍ശിച്ചു.

Top