alcatel ideal 4 launch in india

ചൈനീസ് ഫോണ്‍ കമ്പനിയായ അല്‍ക്കാട്ടല്‍ തങ്ങളുടെ പുതിയ ഫോണ്‍ അല്‍ക്കാട്ടല്‍ ഐഡല്‍ 4 ഇന്ത്യയില്‍ അവതരിപ്പിച്ചു. 16000 രൂപ വിലയുള്ള ഈ ഫോണിന്റെ വില്‍പന ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് നടക്കുന്നത്.

ഫോണിന്റെ കൂടെ ജെബിഎല്‍ ഹെഡ്‌ഫോണുകള്‍ കൂടി ലഭിക്കുന്നുയെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഈ ഫോണിന് 424 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയാണുള്ളത്.

കൂടാതെ 10 വിരല്‍ വരെയുള്ള മള്‍ട്ടിടച്ച് സംവിധാനവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ക്വാല്‍കോം MSM8952 സ്‌നാപ്ഡ്രാഗണ്‍ 617 ചിപ്‌സെറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് ഒക്റ്റാകോര്‍ പ്രൊസസറാണ് ഇതിലുള്ളത്.

ഇതിലെ നാല് കോറുകള്‍ 1.7GHz വേഗത്തിലും ബാക്കിയുള്ള നാല് കോറുകള്‍ 1.2GHz വേഗത്തിലുമാണ് പ്രവര്‍ത്തിക്കുക.
ഗ്രാഫിക് ജോലികള്‍ ചെയ്യുന്നതിനായി അഡ്രീനോ 405 ജിപിയുവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്ന് ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്ന 16 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയും ഫോണിന്റെ പ്രത്യേകതകളാണ്.

13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, ഡ്യൂവല്‍ എല്‍ഇഡി ഫ്‌ളാഷ്, 8 മെഗാപിക്‌സല്‍ ഫ്രന്റ് കാമറ, ബ്യുട്ടിഫിക്കേഷന്‍ മോഡ് എന്നിവയും ഇതില്‍ ലഭ്യമാണ് ക്യാമറ, ഗ്യാലറി, വീഡിയോ, ഗെയിംസ്, മറ്റുള്ള ആപ്ലിക്കേഷനുകള്‍ എന്നിവ പെട്ടെന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ബൂം കീ എന്ന സവിശേഷതയും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2610mAh ബാറ്ററി, 4G എല്‍ടിഇ, ബ്ലൂടൂത് 4.2, വൈഫൈ 802.11 b/g/n, ആന്‍ഡ്രോയിഡ് 6.0.1 എന്നിവയും ഫോണിലുണ്ട്.

Top