Al-Sisi Declares Three-month State of Emergency-Egypt

കെയ്റോ: ഈജിപ്തില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടാന്റ, അലക്സാന്‍ഡ്രിയ നഗരങ്ങളിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് പള്ളികളിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍സിസി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

പള്ളികളില്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ക്കിടെയുണ്ടായ ഐഎസ് (ഇസ്ലഈജിപ്തില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ാമിക് സ്റ്റേറ്റ്) ഭീകരാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെടുകയും 119 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നൈല്‍ നദീതീരത്തുള്ള ടാന്റയിലെ മാര്‍ ഗിര്‍ഗിസ് സെന്റ് ജോര്‍ജ് പള്ളിയിലാണ് ആദ്യ സ്ഫോടനമുണ്ടായത്. ഇവിടെ 27 പേര്‍ കൊല്ലപ്പെട്ടെന്നും 78 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തലസ്ഥാന നഗരമായ കെയ്റോയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് ടാന്റ നഗരം. ടാന്റ കോടതി തലവന്‍ സാമുവല്‍ ജോര്‍ജും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പിന്നാലെ അലക്സാന്‍ഡ്രിയ സെന്റ് മാര്‍ക്ക് കത്തീഡ്രലിലും ആക്രമണവും ഉണ്ടാകുകയായിരുന്നു. ഇവിടെ 18 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Top