ആധാർ സേവങ്ങൾക്ക് അമിത നിരക്ക് ഈടാക്കി; അക്ഷയ കേന്ദ്രങ്ങള്‍ കരിമ്പട്ടികയില്‍

Akshaya-Centre

ന്യൂഡൽഹി: ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് അമിത നിരക്ക് ഇൗടാക്കിയതിനെ തുടർന്ന് 49000 അക്ഷയ കേന്ദ്രങ്ങളെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തി.

തുടർ പരിശോധനയിൽ അമിത നിരക്ക് ഈടാക്കുന്ന കൂടുതല്‍ സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ അവരെയും കരിമ്പട്ടികയില്‍ ഉൾപ്പെടുത്തുമെന്നും അവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ( യുഐഡിഎഐ) അറിയിച്ചു.

കരിമ്പട്ടികയില്‍പെടുത്തുന്നവരിൽ നിന്ന് അരലക്ഷം രൂപ പിഴയും ഈടാക്കും. മുൻപ് പിഴയായി പതിനായിരം രൂപയാണ് ഈടാക്കിയിരുന്നത് പിന്നീട് അത് അരലക്ഷം രൂപയാക്കി മാറ്റുകയായിരുന്നു.

2016നു ശേഷം അമിത നിരക്ക് ഇൗടാക്കുന്നതുമായി ബന്ധപ്പെട്ട് 6100 പരാതികളാണ് ലഭിച്ചത്.Related posts

Back to top