ആരാധകര്‍ക്കായി ഗോള്‍ഡിന്റെ പുതിയ പോസ്റ്ററുമായി അക്ഷയ് കുമാര്‍

gold

ന്യൂഡല്‍ഹി : തന്റെ പുതിയ ചിത്രമായ ഗോള്‍ഡിന്റെ പുത്തന്‍ പോസ്റ്ററുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ജൂണ്‍ 25 ന് ചിത്രത്തിന്റെ ഗോള്‍ഡന്‍ ട്രെയിലര്‍ ഇറങ്ങുമെന്നും താരം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററും ബോളിവുഡ് താരം തന്നെയാണ് തന്റെ ട്വിറ്ററിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്.

ഗോള്‍ഡ് ഒരു ഹിസ്‌റ്റോറിക്കല്‍ സ്‌പോര്‍ട്‌സ് ചിത്രമാണ്. റീമാ കാഗ്ട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, കുണാല്‍ കപൂര്‍, മൗനി റോയി, വിനീത് കുമാര്‍ സിംഗ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. എക്‌സല്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ റിതേഷ് ,ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ആഗസ്റ്റ് 15 ന് തിയേറ്ററുകളില്‍ എത്തും.

Top