akhilesh yadav should be made party’s national president-Ram Gopal-national executive meet

ലക്‌നൗ: അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. ലഖ്‌നൗവില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷനിലാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ സമാജ്‌വാദി പാര്‍ട്ടിയ്ക്ക് രണ്ട് ദേശീയ അദ്ധ്യക്ഷന്മാരായി. അഖിലേഷിന്റെ പിതാവ് മുലായം സിംഗ് യാദവാണ് നിലവിലെ ദേശീയ അദ്ധ്യക്ഷന്‍.

യുപി അധ്യക്ഷന്‍ പദവിയില്‍ നിന്നും ശിവ്പാല്‍ യാദവിനെ നീക്കി. മുലായം സിങ് യാദവിനെ സന്ദര്‍ശിച്ച് അധ്യക്ഷപദവി ഒഴിയാന്‍ ശിവ്പാല്‍ യാദവ് നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അമര്‍സിങ്ങിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍,തന്റേതാണ് യഥാര്‍ഥ പാര്‍ട്ടിയെന്ന് അഖിലേഷ് യോഗത്തില്‍ പ്രഖ്യാപിച്ചു.

അതേസമയം, രാംഗോപാല്‍ യാദവ് വിളിച്ച കണ്‍വെന്‍ഷന്‍ പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അതില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും മുലായം സിംഗ് യാദവ് മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Top