കല്യാണിയുടെ ചിത്രത്തിൽ നായകനായി നാഗാർജുനയുടെ ഇളയ മകൻ അഖിൽ

ഭിനേതാക്കളുടെ മക്കൾ മാത്രമല്ല സിനിമയുടെ അണിയറയിലുള്ളവരുടെയും മക്കൾ അരങ്ങേറ്റത്തിന് തയാറാകുകയാണ് ഇപ്പോൾ.

സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയുടെ പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് നാഗാർജുനയുടെ ഇളയ മകൻ അഖിൽ അക്കിനേനിയാണ്.

‘ഹലോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുര്യയുടെ 24 സിനിമ സംവിധാനം ചെയ്ത വിക്രം കുമാറാണ്.

സിനിമയുടെ പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. വിക്രമിന്റെ ഇരു മുഗനിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി ചലച്ചിത്രരംഗത്തെത്തിയ വ്യക്തിയാണ് കല്യാണി.

അഖിലിന്റെ രണ്ടാമത്തെ ചിത്രമാണ് ഹലോ. നാഗാർജുനയുടെ സ്വന്തം ബാനർ അന്നപൂർണ്ണ സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്.

Top