ഡോക്യൂമെന്ററികള്‍ വിലക്കിയ കേന്ദ്ര നടപടി അംഗീകരിക്കില്ലെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മൂന്ന് ഡോക്യൂമെന്ററികള്‍ വിലക്കിയതിനെതിരെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ രംഗത്ത്.

ഡോക്യൂമെന്ററികളുടെ വിലക്ക് അംഗീകരിക്കില്ലെന്ന് ബാലന്‍ പറഞ്ഞു. സമകാലിക സംഭവങ്ങളെ സിനിമയാക്കുമ്പോള്‍ ചിലര്‍ പേടിക്കുന്നതെന്തിനെന്ന് മനസാലാവുന്നില്ല. കലാ സാംസ്‌കാരിക രംഗത്തെ അനാരോഗ്യകരമായ ഇടപെടലുകളുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

രോഹിത് വെമുലയെയും. ജെ.എന്‍.യുവിലെ വിദ്യാര്‍ഥി സമരത്തെയും. കശ്മീര്‍ പ്രശ്‌നത്തെയും ആസ്പദമാക്കിയുള്ള ഡോക്യുമന്റെറികളുടെ പ്രദര്‍ശനത്തിനാണ് വിലക്കേര്‍പ്പെടുത്തിയത്.

അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയില്‍ ഇവ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടിക്കെതിരെ അക്കാദമി ചെയര്‍മാന്‍ കമല്‍ രംഗത്തെത്തിയിരുന്നു.

Top