പൊലീസിനെതിരെ മന്ത്രി എ.കെ ബാലന്‍; ‘ഇത് സര്‍ക്കാരിന്റെ നയമല്ല’ ശിക്ഷ ഉറപ്പാക്കും

ak balan

തിരുവനന്തപുരം : തല്ലിക്കൊല്ലുക, അന്യായമായി ജയിലിലടയ്ക്കുക, സ്വകാര്യ ആവശ്യങ്ങള്‍ക്കു സേനാംഗങ്ങളെ ഉപയോഗിക്കുക, ക്രിമിനല്‍ സ്വഭാവം തുടങ്ങിയവയൊന്നും സംസ്ഥാന പൊലീസിന്റെയോ സര്‍ക്കാരിന്റെയോ നയമല്ലെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് നിയമാനുസൃത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി എ.കെ.ബാലന്‍.

പൊലീസ് സേനയിലെ ചെറിയൊരു വിഭാഗം ഇപ്പോഴും ക്രിമിനല്‍ സ്വഭാവം പ്രകടിപ്പിക്കുന്നു. അത്തരക്കാര്‍ക്കെതിരെ ധാരാളം പരാതിയുണ്ട്. പൊലീസിനെതിരെ തെറ്റായ പ്രചാരണങ്ങളും നടക്കുന്നുണ്ട്. പൊലീസിന്റെ ആത്മവീര്യം തകര്‍ക്കാന്‍ അനുവദിക്കില്ലന്നും അദേഹം വ്യക്തമാക്കി.

Top