സന്തോഷ് പണ്ഡിറ്റിന്റെ നല്ല മനസിനെ അഭിനന്ദിച്ച് അജു വര്‍ഗ്ഗീസ്

ന്തോഷ് പണ്ഡിറ്റിന്റെ നല്ല മനസിനെ അഭിനന്ദിച്ച് അജു വര്‍ഗ്ഗീസ് . മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന ചിത്രത്തില്‍ നിന്നും മറ്റൊരു തമിഴ് ചിത്രത്തില്‍ നിന്നും ലഭിച്ച പ്രതിഫലം ഗോവിന്ദപുരം അംബേദ്കര്‍ കോളനിക്കുവേണ്ടി ചെലവിട്ട സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ചാണ് അജു വര്‍ഗ്ഗീസ് രംഗത്തെത്തിയത്.

കോളനി സന്ദര്‍ശിച്ച പണ്ഡിറ്റിന്റെ വീഡിയോ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അജു പങ്കുവെച്ചു. ‘അതിയായ ബഹുമാനം തോന്നുന്നു, നിങ്ങളൊരു മാതൃകയാണെന്നും’ അജു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കോളനിയില്‍ പണ്ഡിറ്റ് എത്തിയത്. കോളനി നിവാസികള്‍ക്കുള്ള ഭക്ഷണ സാധനങ്ങളും, കുട്ടികള്‍ക്ക് പഠനോപകരണങ്ങളും, ഫീസും കൈമാറിയാണ് പണ്ഡിറ്റ് മടങ്ങിയത്. കഴിഞ്ഞ ഓണത്തിന് അട്ടപ്പാടിയിലെ ഊരിലും പണ്ഡിറ്റ് സഹായവുമായി എത്തിയിരുന്നു.

മുതലമട പഞ്ചായത്ത് അംബേദ്കര്‍ കോളനിയില്‍ കൗണ്ടര്‍ സമുദായക്കാര്‍ ഹരിജന്‍ കുടുംബങ്ങളെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു.

കോളനിയിലെ താമസക്കാരായ ചക്കിലിയ സമുദായത്തില്‍പ്പെട്ട നൂറ്റമ്പതോളം കുടുംബങ്ങളിലെ സ്ത്രീകളും യുവാക്കളും കടുത്ത ജാതി വിവേചനം നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

Top