താരജാഡകളില്ലാത്ത തല; രണ്‍വീറിനായി മുറി ഒഴിഞ്ഞുകൊടുത്ത് അജിത്

ajith ranveer

താരജാഡകളൊന്നും തന്നെയില്ലാത്ത നടനാണ് അജിത്തെന്ന് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അറിയാം. തമിഴകത്തെ മുന്‍നിര താരമാണെങ്കിലും തലക്കനമൊന്നുമില്ലാത്ത നടനാണ് അജിത്. അജിത്തിന് താരജാഡയില്ലെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി അടുത്തിടെയുണ്ടായി.

തന്റെ പുതിയ ചിത്രമായ ‘വിശ്വാസ’ത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് അജിത്തും സംഘവും ഇപ്പോള്‍ ഉള്ളത്. രാജമുണ്ട്രിയിലും രാമോജി ഫിലിം സിറ്റിയിലുമായാണ് ചിത്രീകരണം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ രാജമുണ്ട്രയില്‍ ചിത്രീകരിക്കേണ്ട രംഗങ്ങള്‍ രാമോജി ഫിലിം സിറ്റിയില്‍ തന്നെ ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

ചിത്രീകരണം നടത്താന്‍ അനുമതി ലഭിച്ചുവെങ്കിലും ഫിലിം സിറ്റിയില്‍ അജിത് താമസിച്ചിരുന്ന മുറിയുടെ കാലാവധി നീട്ടി കിട്ടിയില്ല . കാരണം ബോളിവുഡ് നടനായ രണ്‍വീര്‍ സിങ്ങിന് താമസിക്കാന്‍ വേണ്ടി ആ മുറി അപ്പോഴേക്കും ബുക്ക് ചെയ്തുപോയിരുന്നു.

അജിത്തിനോട് ഇക്കാര്യം പ്രൊഡക്ഷന്‍ ടീം അറിയിച്ചു. ഇതിനോട് അജിത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ”അതിനെന്താ? ഒരു ബെഡ്ഡും ഫാനും ഉള്ള ചെറിയ മുറി മാത്രമേ എനിക്ക് ആവശ്യമുള്ളൂ”. അജിത്തിന്റെ ഈ മറുപടി ശരിക്കും അതിശയിപ്പിച്ചു കളഞ്ഞു.

നയന്‍താരയാണ് ചിത്രത്തിലെ നായിക. അജിത്തും സംവിധായകന്‍ ശിവയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്.

Top