Ajith film vivekam releasing postponed to august

അജിത്തിന്റെ 57 മത് ചിത്രമായ ‘വിവേഗം’ത്തിന്റെ റിലീസിങ് ആഗസ്റ്റിലേക്ക് നീട്ടി.

അജിത്ത് നായകനായി എത്തുന്ന ചിത്രം റംസാനോടനുബന്ധിച്ച് ജൂണില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നാല്‍ ചിത്രീകരണം അവസാനിക്കാത്തതിനെ തുടര്‍ന്ന് റിലീസിങ് ആഗസ്റ്റിലേക്ക് നീട്ടി.

ശിവ സംവിധാനം ചെയ്ത് സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കാജള്‍ അഗര്‍വാള്‍ , അക്ഷര ഹാസന്‍, വിവേക് ഒബ്രോയ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്നു.

വളരെ ശക്തമായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജിത്തിന്റെ വിവേഗം പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്

Top