ഷഹനാസ് ഹുസൈനാകാന്‍ ‘ബോളിവുഡി’ന്റെ പ്രിയ നായിക ഐശ്വര്യറായ് ഒരുങ്ങുന്നു

ഹനാസ് ഹുസൈന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ റായ് നായികയാകുന്നു.

പൂജ ബേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബ്യൂട്ടീഷനായ ഷഹനാസ് ഹുസൈന്റെ വേഷം ചെയ്യാന്‍ ആദ്യം പ്രിയങ്ക ചോപ്രയെ ആയിരുന്നു തീരുമാനിച്ചത്.

എന്നാല്‍ ഹോളിവുഡില്‍ തിരക്കായതിനാല്‍ തനിക്ക് ചിത്രവുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് പ്രിയങ്ക അറിയിച്ചു.

ഇതോടെയാണ് ഐശ്വര്യ റായിയിലേക്ക് നായികാ വേഷം എത്തുന്നത്.

തിരക്കഥ വായിച്ച ഐശ്വര്യ റായ് ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതം മൂളിയതായിട്ടാണ് പുറത്തുവരുന്ന വിവരം.

Top