Airtel unveils free voice calling, data benefits plan for pre-paid customers

ന്യൂഡല്‍ഹി: ജിയോക്കും ബിഎസ്എന്‍എലിനും പിന്നാലെ എയര്‍ടെല്ലും അണ്‍ ലിമിറ്റഡ് മൊബൈല്‍ പ്രീപെയ്ഡ് പ്ലാനുമായി രംഗത്ത്.

145 രൂപയുടെയും 345 രൂപയുടെയും രണ്ട് പ്രീ പെയ്ഡ് പ്ലാനുകളാണ് എയര്‍ടെല്‍ പുതിയതായി അവതരിപ്പിച്ചത്.

145 രൂപയുടെ പ്രീ പെയ്ഡ് പ്ലാന്‍ പ്രകാരം പരിധിയില്ലാതെ ലോക്കല്‍ കോളും കൂടാതെ എയര്‍ടെല്ലില്‍ നിന്ന് എയര്‍ടെല്ലിലേയ്ക്ക് പരിധിയില്ലാതെ നാഷണല്‍ കോളുകളും വിളിക്കാം.

അതോടൊപ്പം 300 എംബി ഡാറ്റയും സൗജ്യന്യമായി ലഭിക്കും. 28 ദിവസമാണ് കാലാവധി.

345 രൂപയുടെ എയര്‍ടെല്‍ പ്ലാനില്‍ ഒരു ജിബി 4ജി ഡാറ്റ സൗജന്യമായി ലഭിക്കും. പരിധിയില്ലാതെ ലോക്കല്‍, നാഷണല്‍ കോളുകളും ലഭിക്കും.

കഴിഞ്ഞ ദിവസം ബിഎസ്എന്‍എല്‍ പുറത്തിറക്കിയ 149 രൂപയുടെ പ്ലാനിന് സമാനമായാണ് 145 രൂപയുടെ പ്ലാന്‍ എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്നത്.

Top