പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി മണ്‍സൂണ്‍ സര്‍പ്രൈസ് ഓഫറുമായി എയര്‍ടെല്‍

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ മണ്‍സൂണ്‍ സര്‍പ്രൈസ് ഓഫറുമായി എത്തുന്നു. സര്‍പ്രൈസ് ഓഫറിന്റെ കാലാവധി നീട്ടിയാണ് എയര്‍ടെല്‍ മണ്‍സൂര്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇതുപ്രകാരം പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് 30 ജിബി ഡാറ്റാ വരെ ഓഫര്‍ ചെയ്യുന്നുണ്ട്.

മണ്‍സൂണ്‍ സര്‍പ്രൈസ് ഓഫര്‍ ലഭിക്കുന്നതിന് എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ ജൂലൈ ഒന്നിനു ശേഷം മൈ എയര്‍ടെല്‍ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യണം.

മുമ്പത്തെ സമാന ഓഫര്‍ തെരഞ്ഞെടുത്തിട്ടുള്ളവര്‍ക്ക് അധിക ഡാറ്റയും ലഭ്യമാകുമെന്ന് എയര്‍ടെല്‍ വക്താവ് പി.ടി.ഐയോട് സ്ഥിരീകരിച്ചിട്ടുണ്ട്.

Top